സിംബുവിന്റെ ഭാരതനാട്യം അദ്ധ്യാപികയായി ശരണ്യ മോഹൻ

ടി ശരണ്യ മോഹൻ തമിഴ് നടൻ സിംബുവിനെ ഭരതനാട്യം പഠിപ്പിക്കുന്ന ഫോട്ടോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് സിംബു ശരണ്യയിൽ നിന്നും ഭരതനാട്യം അഭ്യസിക്കുന്നത്. ഒരു വമ്പൻ മേയ്ക്ക് ഓവറുമായാണ് സിംബു ചിത്രത്തിലെത്തുന്നത്. ഇതിന്റെ ഭാഗമായി സിംബു 101 കിലോ ആയിരുന്ന ശരീരഭാരം 30 കിലോ കുറച്ച്‌ 71 ലേക്ക് എത്തിച്ചിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടിനൊപ്പം ബോക്സിങ്ങും ടെന്നീസും നീന്തലുമെല്ലാം താരം പരിശീലിച്ചിരുന്നു.

ഭരതനാട്യവും മറ്റ് ക്ലാസ്സിക്കൽ ഡാൻസുമാണ് ശരണ്യ സിംബുവിനെ പഠിപ്പിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഈശ്വരന്’ വേണ്ടിയാണ് സിംബു ക്ലാസ്സിക്കൽ ഡാൻസ് പടിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സുശീന്ദ്രനാണ് ഈശ്വരന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് സിംബു എത്തുന്നത്.

Top