ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും ഒന്നിക്കുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’ അണിയറയില്‍

റഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും ഒന്നിക്കുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’ അണിയറയില്‍. നവാഗതനായ വൈശാഖ് എലന്‍സ് ആണ് സംവിധാനം. ‘ഫാലിമി’യുടെ രചന നിര്‍വഹിച്ച സാന്‍ജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീണ്‍ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ജേക്ക്‌സ് ബിജോയ് ഹലോ മമ്മിയ്ക്ക് സംഗീതം ഒരുക്കും. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ‘നീലവെളിച്ചം’, റിലീസിനൊരുങ്ങുന്ന ‘അഞ്ചക്കള്ളകോക്കാന്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളികളാണ് എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സ്.

‘ദ് ഫാമിലി മാന്‍’, ‘അസ്പിരന്റ്‌സ്’ എന്നീ ബോളിവുഡ് വെബ് സീരിസിലൂടെ ശ്രദ്ധേയനായ സണ്ണി ഹിന്ദുജ ഹലോ മമ്മിയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമല്‍നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ ആണ് ഷറഫുദ്ദീനും ഐശ്വര്യലക്ഷ്മിയും ഒരുമിച്ച് അഭിനയിച്ച മുന്‍ ചിത്രം.

Top