ശിവസേന സമ്മര്‍ദം ശക്തം; സോണിയാ ഗാന്ധിയും പാവാറും വീണ്ടും കൂടിക്കാഴ്ചയ്ക്ക്…

മുംബൈ: കാവല്‍ സര്‍ക്കാര്‍ കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ വീണ്ടും നിര്‍ണായ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി സോണിയാ ഗാന്ധിയും ശരത് പവാറും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ ശിവസേനയുമായി സഖ്യം വേണ്ടെന്നായിരുന്നു സോണിയ ഗാന്ധിയുടെ നിലപാട്.

മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെയാണ് ശിവസേന. നിലവില്‍ തങ്ങള്‍ക്ക് 175 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ശിവസേനയുടെ അവകാശവാദം.

അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ ശ്രമം. ഇന്നലെ ഡല്‍ഹിയില്‍ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയ അമിത്ഷാ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോവാന്‍ സൂചന നല്‍കിയതായാണ് വിവരം.

Top