രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല; ശരത് പവാര്‍

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. രാമക്ഷേത്രത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്നും ശരത് പവാര്‍ കുറ്റപ്പെടുത്തി.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ജനങ്ങളുടെ പിന്തുണ നേടാന്‍ പ്രത്യേകിച്ചൊരു പദ്ധതിയുമില്ലാത്ത ബി.ജെ.പി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ശരത് പവാര്‍ പറഞ്ഞു. ക്ഷേത്രം യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്. നിരവധി പേര്‍ ഇതിന് വേണ്ടി പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങില്‍ ക്ഷണമില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നിലപാട്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ധവിന് ക്ഷണം ആവശ്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പിക്ക് മുമ്പ് രാമക്ഷേത്രത്തിനായി പ്രവര്‍ത്തിച്ചവരാണ് ശിവസേനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top