രാഹുൽ ഗാന്ധിക്ക് നേരെ വിമർശനവുമായി ശരത് പവാർ

ൽഹി : രാഹുൽ ഗാന്ധിക്ക് നേരെ വിമർശനവുമായി ശരത് പവാർ. നേതൃപാടവത്തിൽ രാഹുലിന് സ്ഥിരതയില്ല എന്നാണ് എൻസിപി അധ്യക്ഷൻ കൂടിയായി ശരത് പവാറിന്റെ വിമർശനം. മഹാരാഷ്ട്രയിലെ അഖാഡി സഖ്യം അധികാരത്തിൽ ഒരു വർഷം തികയ്ക്കുകയാണ്. സമുചിതം ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ്, എൻ.സി.പി, ശിവസേന പാർട്ടികളുടെ തീരുമാനം.

ഇതിനിടെ ആണ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിയുടെ നേത്യത്വപാടവത്തെ കുറിച്ച് ശരത് പവാർ സംശയം പ്രകടിപ്പിച്ചത്. മഹാരാഷ്ട്രയുടെ മാതൃകയിൽ ബി.ജെ.പി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാർ പറഞ്ഞു. നേതാവ് എന്ന രീതിയിൽ രാഹുൽ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത് ഇനിയുള്ള നാളിൽ രാഹുൽ ഗാന്ധി ആയിരിക്കുമെന്ന് പറയാൻ തനിക്ക് സാധിക്കില്ല എന്നും ശരത് പവാർ പറഞ്ഞു.

Top