മഹാരാഷ്ട്രയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കാൻ കഴിയട്ടേ; ഷിൻഡെയ്ക്ക് ആശംസയുമായി പവാർ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ഏകനാഥ് ഷിൻഡേയ്ക്ക് ആശംസ നേര്‍ന്ന് ശരദ് പവാര്‍. ഷിന്‍ഡേയ്ക്ക് മഹാരാഷ്ട്രയുടെ താത്പര്യങ്ങൾക്കായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും പവാര്‍ പറഞ്ഞു. രണ്ടാഴ്ചത്തോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിൽ അപ്രതീക്ഷിതമായിട്ടാണ് പുതിയ സർക്കാർ അധികാരമേല്‍ക്കുന്നത്.

അതേസമയം രാഷ്ട്രീയ നാടകീയതകള്‍ക്കും വിമത നീക്കങ്ങള്‍ക്കും ശേഷം മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി പിന്തുണയോടെ മഹാരാഷ്ട്രയുടെ 20-ാം മുഖ്യമന്ത്രിയായിട്ടാണ് ഷിന്ദേ അധികാരമേറ്റത്. വൈകീട്ട് 7.30-ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ഭഗവത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ധവ് രാജി വച്ചത്.

Top