ഗൂഗിള്‍ പേ, പേടിഎം ആപ്പുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഷവോമിയുടെ എം.ഐ പേ

ക്യാഷ് പേയ്‌മെന്റിന് പുതിയ മാര്‍ഗ്ഗവുമായി ഷവോമി. യു.പി.ഐ അടിസ്ഥാനമാക്കി പുതിയ പേയ്മന്റ് ആപ്പായ എം.ഐ പേ ആപ്പാണ് ഷവോമി അവതരിപ്പിക്കുന്നത്.

ഷവോമി ഉപഭോകതാകള്‍ക്ക് എല്ലാത്തരം പണമിടപാടുകളും എം.ഐ പേയിലൂടെ ചെയ്യാന്‍ കഴിയും. ഷവോമിയുടെ എം.ഐ.യു.ഐ അടിസ്ഥാനമാക്കുന്ന ഫോണുകളിലാകും പുതിയ സംവിധാനം ലഭ്യമാവുക. എം.ഐ പേയുടെ പണമിടപാടുകള്‍ എല്ലാം ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ചാവും നടക്കുക. ഇതു കൂടാതെ 120 ബാങ്കുകളെ എം.ഐ പേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, റീചാര്‍ജ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ എന്നിവ എം.ഐ പേ ഉപയോഗിച്ച് ചെയ്യാന്‍ കഴിയും.

Top