ശാന്തിവനം പദ്ധതി നടപ്പാക്കും ; വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റില്ലെന്ന് മന്ത്രി എം.എം മണി

mm mani

കൊച്ചി: ശാന്തിവനം പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റില്ലെന്നും ജോലി നിര്‍ത്തിവച്ചതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പദ്ധതിക്കായി കോടികള്‍ ചെലവഴിച്ചതാണെന്നും വ്യക്തമാക്കി.

കെഎസ്ഇബിയുടെ 110 കെവി വൈദ്യുത ടവര്‍ നിര്‍മ്മാണത്തിന് വേണ്ടി ശാന്തിവനത്തിലെ മരങ്ങള്‍ മുറിച്ച് നീക്കുന്നതിനെതിരെയും ശാന്തിവനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുമുള്ള പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ശാന്തിവനത്തെ തൊടാതെ പണി നടക്കുമായിരുന്നിട്ടും നിര്‍മ്മാണം വഴിതിരിച്ചു വിട്ടതിന് പിന്നില്‍ സ്ഥാപിത താല്‍പര്യമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

Top