ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈനിന്റെ അലൈന്‍മെന്റ് മാറ്റില്ലെന്ന് കെഎസ്ഇബി

kseb

കൊച്ചി: വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈനിന്റെ അലൈന്‍മെന്റ് മാറ്റില്ലെന്ന് കെഎസ്ഇബി. വൈദ്യുത ടവര്‍ സ്ഥാപിക്കാനുള്ള ജോലികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വൈദ്യുത ടവര്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടരാനുള്ള തീരുമാനം കൈകൊണ്ടത്.

ശാന്തിവനത്തിലെ ജൈവസമ്പത്തിനെ ഇല്ലാതാക്കുന്ന കെഎസ്ഇബിയുടെ വൈദ്യുത ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

അതേസമയം ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പദ്ധതിക്കായി കോടികള്‍ ചെലവഴിച്ചതാണെന്നും മന്ത്രി പറഞ്ഞിരുന്നു.

Top