ശാന്തി വനം ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടര്‍

kseb

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള. പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ചുകൊണ്ടായിരിക്കും ടവര്‍ നിര്‍മ്മാണമെന്നും മന്നം മുതല്‍ ചെറായി വരെയുള്ള നാല്‍പ്പതിനായിരത്തില്‍ പരം കുടുംബങ്ങള്‍ നേരിടുന്ന വൈദ്യുതി പ്രശ്‌നം പരിഹരിക്കുകയാണ് മുഖ്യലക്ഷ്യമെന്നും 20 വര്‍ഷമായി കാത്തിരിക്കുന്ന പദ്ധതി, പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈനിന്റെ അലൈന്‍മെന്റ് മാറ്റില്ലെന്ന് കെഎസ്ഇബി ഇന്നലെ അറിയിച്ചിരുന്നു. വൈദ്യുത ടവര്‍ സ്ഥാപിക്കാനുള്ള ജോലികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വൈദ്യുത ടവര്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടരാനുള്ള തീരുമാനം കൈകൊണ്ടത്.

ശാന്തിവനത്തിലെ ജൈവസമ്പത്തിനെ ഇല്ലാതാക്കുന്ന കെഎസ്ഇബിയുടെ വൈദ്യുത ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Top