രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം. ജയില്‍ മോചിതനായ ശേഷം ട്രിച്ചി പ്രത്യേക കാമ്പിലെത്തിയ ശാന്തനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജയില്‍ മോചിതനായ ശേഷം ശ്രീലങ്കയിലേക്ക് പോകാന്‍ ശാന്തന് അനുമതി ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ എക്സിറ്റ് പെര്‍മിറ്റി തിരുച്ചിറപ്പള്ളി കളക്ടര്‍ക്ക് കൈമാറിയതോടെയാണ് യാത്രക്ക് അനുമതി ലഭിച്ചത്. പ്രായമായ മാതാവിനൊപ്പം താമസിക്കാന്‍ ശ്രീലങ്കയിലേക്ക് വിടണമെന്ന് ശാന്തന്‍ ആവശ്യപ്പെട്ടിരുന്നു.

Top