ശംഖുമുഖം കടപ്പുറം അപകടാവസ്ഥയിൽ, സഞ്ചരികൾക്ക് നിയന്ത്രണം

തിരുവനന്തപുരം ; രൂക്ഷമായ കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് അപകടാവസ്ഥയിലായ ശംഖുമുഖം കടപ്പുറത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ. വേലിയേറ്റ മേഖലയില്‍നിന്നുള്ള 100 മീറ്റര്‍ പ്രദേശത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ബീച്ചുകള്‍ നവംബര്‍ ഒന്നു മുതല്‍ സഞ്ചാരികള്‍ക്കു തുറന്നു കൊടുത്തിരുന്നു. ഇതോടെ നിരവധി ആളുകളാണ് ശംഖുമുഖത്ത് ദിവസവും എത്തിയിരുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

Top