ചൈനയില്‍ രജനീകാന്ത് ചിത്രം റിലീസ് ചെയ്യുന്നത് 48,000 തിയേറ്ററുകളില്‍

ജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 2.0. ഇന്ത്യന്‍ തിയേറ്ററുകളില്‍ ചിത്രത്തിന് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. അക്ഷയ് കുമാറായിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയത്.

ചിത്രം ചൈനയിലും ഇന്ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം 3.41 പ്രി- റിലീസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ ചിത്രം റിലീസ് ചെയ്യുന്നത് 48,000 സ്‌ക്രീനുകളിലാണ്. ആദ്യമായിട്ടാണ് ചൈനയില്‍ ഒരു രജനികാന്ത് ചിത്രം ഇത്രയധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 570 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.

Top