ശങ്കർ ചിത്രം ‘2.0’ലെ ആമി ജാക്സന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി

ജനീകാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ’2.0′.

ചിത്രത്തിലെ നായിക ആമി ജാക്സന്റെ ഫസ്റ്റ് ലുക്ക് എത്തി.

റോബോ ഗേളിന്റെ ഗെറ്റപ്പിലാണ് ആമി എത്തുന്നത്.

ശങ്കര്‍ തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നേരത്തെ ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലന്‍.

2010-ല്‍ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.

എ.ആര്‍ റഹ്മാനാണ്ചിത്രത്തിന്റെ സംഗീതം.

ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

Top