ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിച്ചതിന് ആര്‍.എസ്.എസിന് നന്ദി പറഞ്ഞ് ശങ്കര്‍ മഹാദേവന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിച്ചതിന് ആര്‍.എസ്.എസിന് നന്ദി പറഞ്ഞ് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍. ആര്‍.എസ്.എസ് സംഘടിപ്പിച്ച വാര്‍ഷിക വിജയദശമി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തിന് വേണ്ടി ചെയ്ത നല്ല പ്രവര്‍ത്തികളില്‍ നിന്നും അനുഗ്രഹം ഉള്‍ക്കൊള്ളാന്‍ മാത്രമേ തനിക്ക് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

”എനിക്കെന്താണ് പറയാനാവുക.. എനിക്ക് നിങ്ങളെ വണങ്ങാന്‍ മാത്രമേ സാധിക്കൂ. രാജ്യത്തിന്‍െ അഖണ്ഡ ഭാരതം എന്ന ആശയത്തെ സംരക്ഷിക്കാനും, നമ്മുടെ സംസ്‌കാരത്തെയും വിശ്വാസത്തെയും സംരക്ഷിക്കാനും ആര്‍.എസ്.എസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറ്റെന്തിനേക്കാളും മുകളിലാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരനായതില്‍ അഭിമാനം തോന്നുന്നുവെന്നും ശങ്കര്‍ മഹാദേവന്‍ പറഞ്ഞു.

Top