ഷാങ്ഹായി ഉച്ചകോടി: ചൈനയില്‍ നിന്ന് മോദി ഇന്ത്യയിലേക്ക് തിരിച്ചു

Narendra Modi

ചിംഗ്ടാവു: ഷാങ്ഹായി ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുത്തശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് മോദി ഉച്ചകോടിയില്‍ പറഞ്ഞു. ഇതിനായി വിവിധ പദ്ധതികള്‍ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്നുണ്ടെന്നും പൗരന്‍മാരുടെ വളര്‍ച്ചയ്ക്കും സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയായിരിക്കണം രാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മോദി വ്യക്തമാക്കി.
MODI-CHINA

ചൈനയിലെ ചിംഗാടാവിലായിരുന്നു ഉച്ചകോടി. ശനിയാഴ്ച ചൈനയിലെത്തിയ മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റുമായും കസാക്കിസ്ഥാന്‍ പ്രസിഡന്റുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

എട്ടുരാജ്യങ്ങള്‍ക്കു പങ്കാളിത്തമുള്ള സമിതിയില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അംഗത്വം നേടിയത്. ചൈനയും റഷ്യയുമാണു പ്രധാനരാജ്യങ്ങള്‍. താജിക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയാണു മറ്റ് രാജ്യങ്ങള്‍.

Top