ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ‘മഹാനടി’

നാഗ് അശ്വിന്‍ റെഡ്ഡിയുടെ സംവിധാനത്തില്‍ ഒരുങ്ങി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു മഹാനടി. മലയാളി താരം കീര്‍ത്തി സുരേഷ് പ്രശസ്ത തെന്നിന്ത്യന്‍ താരം സാവിത്രിയുടെ വേഷത്തിലെത്തിയ ചിത്രം ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ മഹാനടി ഏഷ്യയിലെ ശ്രദ്ധേയമായ ഷാങ്ങ്ഹായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 15-24 വരെയാണ് ഈ വര്‍ഷത്തെ ഷാങ്ഹായ് ഫെസ്റ്റിവല്‍ അരങ്ങേറുക.

Top