ഷാനിന്റെ കൊലപാതകം; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ആലപ്പുഴ: ആലപ്പുഴ കെ എസ് ഷാന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കാട്ടൂര്‍ സ്വദേശി രതീഷ്, മണ്ണഞ്ചേരി സ്വദേശി രാജേന്ദ്ര പ്രസാദ് എന്നിവരാണ് റിമാന്‍ഡിലായത്. പ്രതികളെ 14 ദിവസത്തേക്കാണ് ആലപ്പുഴ ജെഎഫ് സി എം കോടതി റിമാന്‍ഡ് ചെയ്തത്.

അതേസമയം ആലപ്പുഴ എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാര്‍ പൊലീസ് കണ്ടെത്തിയത്. ഇത് പ്രതികള്‍ ഉപയോഗിച്ച കാര്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

ഷാന്‍ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കിയിരുന്നു.

Top