വാട്‌സണെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ബാറ്റ് ചെയ്തത് ചോര ഒലിപ്പിക്കുന്ന കാലുമായി

ഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ചെന്നൈയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ചെന്നൈയുടെ ഷെയിന്‍ വാട്‌സന്റെ പ്രകടനം ആരാധകരെ ഹരം കൊള്ളിക്കുന്നതായിരുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തി ഷെയിന്‍ വാട്‌സന്റെ ഒറ്റയാള്‍ പോരാട്ടം ഒരിക്കലും മറക്കാന്‍ സാധിക്കില്ല.

വാട്‌സണ്‍ മത്സരത്തില്‍ കളിച്ചത് ചോരയൊലിപ്പിച്ചാണെന്നും, കളിക്ക് ശേഷം അദ്ദേഹത്തിന്റെ കാല്‍മുട്ടില്‍ 6 തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നെന്നും സഹതാരം ഹര്‍ഭജന്‍ സിംഗ് മത്സരത്തിന് ശേഷം വെളിപ്പെടുത്തിയിരുന്നു. ഇത് ക്രിക്കറ്റ് ലോകത്തെയും ആരാധകരിലും ഏറെ ഞെട്ടലാണ് ഉണ്ടാക്കിയത്.മത്സരത്തില്‍ ഡൈവ് ചെയ്യുന്നതിനിടെയായിരുന്നു വാട്‌സന്റെ ഇടത് കാലില്‍ മുറിവുണ്ടായത്. എന്നാല്‍ കളിയുടെ ആവേശത്തില്‍ അദ്ദേഹം തന്റെ വേദന കടിച്ചമര്‍ത്തി ആരേയും അറിയിക്കാതെ വീണ്ടും കളി തുടര്‍ന്നു.

അവസാന ഓവറുകളില്‍ അദ്ദേഹം മുംബൈ ബോളര്‍മാരെ കടന്നാക്രമിച്ചതും കാല്‍മുട്ടിലെ കടുത്ത വേദന കടിച്ചമര്‍ത്തിയാണെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

Top