Shane Warne breached the baggy green: Langer

സിഡ്‌നി: സ്റ്റീവ് വോ ലോകത്തിലെ ഏറ്റവും സ്വാര്‍ത്ഥനായ കളിക്കാരനും ക്യാപ്റ്റനുമാണെന്ന ഷെയ്ന്‍ വാണിന്റെ പരാമര്‍ശത്തിനെതിരെ സ്റ്റീവ് വോ പ്രതികരിച്ചു.

1999ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ സ്റ്റീവ് മുന്‍കൈയെടുത്തന്നും താന്‍ അന്ന് ബലിയാടായെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞിരുന്നു. വോണിന്റെ ആരോപണങ്ങള്‍ കീപ്പറുടെ അടുത്തേക്ക് ലീവ് ചെയ്ത് വിടുകയാണെന്നും.

ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് വോണിന്റെ ആരോപണങ്ങളെ ന്യായീകരിക്കാനില്ലെന്നും വോ പറഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് തന്റെ ജോലി മാത്രമാണ് ചെയ്തത് എന്ന് സ്റ്റീവ് വോ പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഉറച്ച തീരുമാനങ്ങളും പരീക്ഷണങ്ങളും യഥാര്‍ത്ഥ ക്യാപ്റ്റന്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം ഒന്നു കൂടി ചൂടു പിടിച്ചിരിക്കുകയാണ്.

Top