ക്രിസ്മസ് റിലീസിന് ഷെയിന്റെ ‘വലിയ പെരുന്നാള്‍’ ; പോസ്റ്റര്‍ പുറത്ത്

വാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഷെയിന്‍ നിഗം നായകനാകുന്ന ‘വലിയപെരുന്നാള്‍’ ക്രിസ്മസ് റിലീസിന്. ഡിസംബര്‍ ഇരുപതിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

ചിത്രത്തിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ഷെയ്നിനെ കൂടാതെ വിനായകന്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top