ഇയാളെ എവിടെയോ. . ? ഇത് നമ്മുടെ ഷെയ്‌നല്ലേയെന്ന് ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച അഭിനയ ശൈലിയിലൂടെ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവനടന്‍മാരില്‍ ഒരാളാണ് ഷെയിന്‍ നിഗം. ബാലതാരമായെത്തി മുന്‍നിര താരങ്ങളിലേക്കുയരുകയാണ് ഈ ചെറുപ്പക്കാരന്‍.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സീരിയയിലിലൂടെയുമാണ് ഷെയ്ന്‍ അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോള്‍ ഷെയ്‌നിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ അന്‍വറിലെ ഒരു രംഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

https://www.facebook.com/TrollGarageOfficial2.0/videos/1723442687799277/

പൃഥ്വിരാജ് നായകനായെത്തിയ അന്‍വറില്‍ ഒരു സീനില്‍ വന്നു പോകുന്ന കൗമാരക്കാരന്റെ വേഷമാണ് ഷെയ്‌നിന്റേത്. ടെലിഫോണ്‍ ബൂത്തുടമയോട് കലിച്ച് ഇറങ്ങിപോകുന്ന രംഗത്തെ നിരവധി കമന്റുകളോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വലിയ പെരുന്നാള്‍, ഉല്ലാസം എന്നിവയാണ് ഷെയ്‌നിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

Top