വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിര്‍മാണ രംഗത്തേക്കും; അണിയറയില്‍ ഒരുങ്ങുന്നത് രണ്ട് സിനിമകള്‍

വിവാദങ്ങള്‍ക്കിടെ മലയാള സിനിമയില്‍ പുതിയ തുടക്കം കുറിക്കാനൊരുങ്ങുകയാണ് നടന്‍ ഷെയിന്‍ നിഗം. അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തേക്കും ഷെയ്ന്‍ നിഗം എത്തുകയാണെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ട്.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ഷെയിന്‍ നിഗം വെളിപ്പെടുത്തിയത്. മലയാള സിനിമയില്‍ വളരെയധികം അനുഭവ പരിചയമുളള രണ്ട് നവാഗത സംവിധായകര്‍ ആണ് ചിത്രം ഒരുക്കുന്നതെന്നും ഷെയ്ന്‍ വ്യക്തമാക്കി.

കൂടാതെ അണിയറയില്‍ ഒരുങ്ങാന്‍ പോവുന്ന രണ്ട് സിനിമകളില്‍ ഒന്നിന്റെ പേര് സിംഗിള്‍ എന്നും രണ്ടാമത്തേതിന്റെ പേര് സാരമണി കോട്ട എന്നുമാണെന്ന് ഷെയ്ന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സിനിമകളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.

Top