‘എങ്ങനെയാണ് സാര്‍ വിലക്കാന്‍ പറ്റാ? കൈയും കാലും കെട്ടിയിടോ’,സത്യം പുറത്ത് വരും ; ഷെയിന്‍

കൊച്ചി : മലയാള സിനിമയില്‍ നിന്നും പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം രംഗത്ത്.

വെയില്‍ സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിന്ന് നിരവധി അധിക്ഷേപങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അതിന് മുടി മുറിച്ചെങ്കിലും താന്‍ പ്രതിഷേധിക്കണ്ടെയെന്നും ഷൈന്‍ തുറന്നടിച്ചു. ‘എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടോ, ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ട്’; ഷെയിന്‍ പറയുന്നു

തനിക്കെതിരായ വിലക്ക് അംഗീകരിക്കില്ലെന്നും ഷെയിന്‍ പ്രതികരിച്ചു. വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് വെയില്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പോയത്. വലിയ പെരുന്നാള്‍ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഷെയിന്‍ വ്യക്തമാക്കി.

താന്‍ ഇത് വരെ ഒരു സിനിമയും പൂര്‍ത്തിയാക്കിയില്ലെന്ന് പറഞ്ഞിട്ടില്ല തനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ഇനിയും ആ ജോലി തന്നെ ചെയ്യുമെന്നും ഷെയിന്‍ നിഗം പറഞ്ഞു.

ഷെയിന്‍ നിഗം ഭാഗമായ രണ്ട് ചിത്രങ്ങള്‍ നിസ്സഹകരണം മൂലം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍ ഇടപ്പെട്ട് നിര്‍ത്തിവെക്കുകയും താരത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ഷെയിന്‍ നിലവില്‍ ഭാഗമായി ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുമെന്നും പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഷെയിന്‍ കാരണം സിനിമകള്‍ക്കുണ്ടായ ഏഴ് കോടി നഷ്ടം തീര്‍ത്താല്‍ മാത്രമേ തുടര്‍ന്ന് സിനിമകളില്‍ അഭിനയിപ്പിക്കുകയുള്ളുവെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.

Top