ഷെയ്ന്‍ നിഗവുമായി സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന്‌ സൂചിപ്പിച്ച് നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൂചിപ്പിച്ച് നിര്‍മാതാക്കളുടെ സംഘടന. താരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ സന്നദ്ധത അറിയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് രംഗത്ത് എത്തിയിരിക്കുന്നത്.

കൂടുതല്‍ പ്രതിഫലം നല്‍കാതെ വെയില്‍ എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് കാട്ടി നേരത്തെ ഷെയ്ന്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണിപ്പോള്‍ ചര്‍ച്ചയാകാമെന്ന നിലപാടിലേക്ക് നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്.

ഖുര്‍ബാനി സിനിമ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ കൂടി ഷെയ്ന്‍ നിഗം വ്യക്തത വരുത്തണം. എന്നാല്‍ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം എടുത്തിട്ടുണ്ട്.

Top