ഇഷ്‌കിനും ശേഷം ‘വെയിലു’മായി ഷെയ്ന്‍ നിഗം ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് ‘വെയില്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്‌വിട്ടു. ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിറ്റന്റായിരുന്ന ശരത് മേനോനാണ് വെയില്‍ സംവിധാനം ചെയ്യുന്നത്. ശരതിന്റെ ആദ്യ ചിത്രമാണിത്.

ഷെയ്നിനെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും വെയിലില്‍ പ്രധാനകഥാപാത്രങ്ങളാണ്. ഷാസ് മുഹമ്മദാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top