അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് ഷെയ്ന്‍; ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി

കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി ഷെയ്ന്‍ നിഗം. പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്നതായിരുന്നു ചിത്രത്തിന്റെ ഡബ്ബിങ്. ഏഴ് ദിവസം സമയമെടുത്താണ് ഷെയ്ന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തുമെന്നാണ് സൂചന.

ഡിസംബര്‍ ഒന്‍പതിന് നടന്ന അമ്മ യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ ഉറപ്പ് നല്‍കിയിരുന്നത്. വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ യോഗത്തെ രേഖാമൂലമായിരുന്നു അറിയിച്ചത്.

Top