ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി ഷെയിൻ നിഗം

ഷെയിൻ നിഗത്തെ നായകനാക്കി പുതിയ ചിത്രവുമായി സംവിധായകൻ ടി.കെ രാജീവ് കുമാർ. കൃഷ്ണദാസ് പങ്കിയുടെ രചനയിൽ എത്തുന്ന ചിത്രത്തിൻ്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കോളാമ്പിക്ക് ശേഷം രാജീവ് കുമാർ ഒരുക്കുന്ന സിനിമയാണ് ഇത്. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സുദീപ് ഇളമൺ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, സൗണ്ട് ഡിസൈനർ- അജിത് ഏബ്രഹാം, വിഷ്വൽ ഡിസൈനർ- മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ, പ്രൊഡക്ഷൻ കണ്ടോളർ- പ്രതാപൻ കല്ലിയൂർ, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Top