ഷെയ്ൻ നിഗം, സണ്ണി വെയ്ൻ , സിദ്ധാർഥ് ഭരതൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ , സിദ്ധാർഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. ഏറെ കാലത്തിന് ശേഷം സംവിധായകൻ കൂടിയായ സിദ്ധാർഥ് ഭരതൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകൻ സാം സി എസ്സ് ആണ് ചിത്രത്തിൻ്റെ സംഗീതം. എം സജാസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൻ്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് മഹേഷ്‌ ഭുവനേന്ദാണ്. സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിനോയ്‌ തലക്കുളത്തൂർ കലാ സംവിധാനവും, ധന്യ ബാലകൃഷ്‍ണൻ വസ്‍ത്രാലങ്കാരവും നിർവഹിക്കുന്നു.

സിൻ സിൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ എസ് ജോർജ്ജാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി ചിത്രമായ ‘പുഴു’വിനു ശേഷം ജോർജ്ജ് നിർമിക്കുന്ന ചിത്രമാണ് ഇത്.

Top