ഷെയ്‍ൻ നിഗം ചിത്രം ‘ബർമുഡ’യുടെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രമാണ് ‘ബർമുഡ’. വിനയ് ഫോർട്ടും പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ് ഇത്. ഇപ്പോഴിതാ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

‘ബർമുഡ’ നവംബർ 11ന് ഉറപ്പായും റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ. നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടെ രചനയിൽ വൻതാരനിര അണിനിരക്കുന്ന ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്നതാണ്. അഴകപ്പൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹഹിക്കുന്നത് ശ്രീകർ പ്രസാദ് ചിത്രസംയോജനം നിർവഹിക്കുന്നു. ‘ഇന്ദുഗോപൻ’ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ൻ നിഗം അവതരിപ്പിക്കുന്നത്. ‘ഇന്ദുഗോപൻ’ ‘സബ് ഇൻസ്പെക്ടർ ജോഷ്വ’യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിൻറെ കഥാവികാസം. ‘ജോഷ്വ’യായി വേഷമിടുന്നത് വിനയ് ഫോർട്ട് ആണ്.

Top