‘ബര്‍മുഡ’യ്ക്ക് ക്ലീൻ യു, തിയറ്ററില്‍ ആഘോഷിക്കാൻ ഷെയ്‍ൻ നിഗം ചിത്രം

ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബർമുഡ’. ഷെയ്‍ൻ നിഗം, വിനയ് ഫോർട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. ‘ബർമുഡ’യുടെ സെൻസർ കഴിഞ്ഞുവെന്നതാണ് പുതിയ വാർത്ത. ക്ലീൻ യു സർട്ടിഫിക്കറ്റാണ് കിട്ടിയിരിക്കുന്നത്.

‘ബെർമുഡ’യിൽ സെൻസർ ബോർഡും പെട്ടു എന്ന് എഴുതിയ ഒരു പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നടൻ മോഹൻലാൽ ചിത്രത്തിനായി പാടിയ പാട്ട് ഹിറ്റായി മാറിയിരുന്നു. നേരത്തെ ടി കെ രാജീവ് കുമാറിന്റെ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രത്തിലും മോഹൻലാൽ പാടിയിരുന്നു. ഓ​ഗസ്റ്റ് 19നാകും ഷെയ്ൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

Top