ഷെയ്ന്‍ നിഗം നായകനാവുന്ന കോമഡി ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്

ര്‍ഡിഎക്‌സിന്റെ വിജയത്തിനു ശേമുള്ള താരങ്ങളുടെ പുതിയ സിനിമാ വിശേഷങ്ങളുടെ അപ്‌ഡേഷനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷെയ്ന്‍ നിഗത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഷെയ്ന്‍ നിഗം കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. അനഘ മരുതോര നായികയാവുന്ന ചിത്രത്തില്‍ ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളുമാണ് സംവിധാനം ചെയ്യുന്നത്.

ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ബാബുരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കിതുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. രണ്ടു കുടുംബങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിന് ആരംഭിക്കും.

സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ. ഛായാഗ്രഹണം ലൂക്ക് ജോസും ചിത്രത്തിന്റെ സംഗീതം കൈലാസ്, ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി, കോസ്റ്റ്യും ഡിസൈന്‍ അരുണ്‍ മനോഹര്‍, ഡിസൈന്‍ എസ്ത്തറ്റിക് കുഞ്ഞമ്മ, കലാസംവിധാനം അരുണ്‍ ജോസ്, ക്രിയേറ്റീവ് ഡയറക്ടര്‍ ദിപില്‍ ദേവ്, പ്രൊഡക്ഷന്‍ ഹെഡ് അനിതാ രാജ് കപില്‍ എന്നിവരും നിര്‍വഹിക്കുന്നു.

Top