വിവാദത്തില്‍ നിറയുമ്പോഴും കിഡ് ക്യാപ്പ് ധരിച്ച രസകരമായ സെല്‍ഫിയുമായി ഷെയ്ന്‍

ഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ വിവാദങ്ങള്‍ക്കിടയില്‍ പുകയുകയായിരുന്നു മലയാള സിനിമ നടന്‍ ഷെയ്ന്‍ നിഗം. ഇപ്പോള്‍ താരത്തിന്റെ രസകരമായ ഒരു ഫോട്ടോ ആണ് ഷെയ്ന്‍ പങ്കുവച്ചിരിക്കുന്നത്. തലയില്‍ കിഡ് ക്യാപ്പ് ധരിച്ച താരത്തിന്റെ ഫോട്ടോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഫോട്ടോയ്ക്ക്‌ ഇതിനോടകം നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഷെയ്ന്‍ തന്നെയാണ് ഫോട്ടോ ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘വെയില്‍’, ‘കുര്‍ബാനി’ എന്നീ ചിത്രങ്ങളില്‍ ഷെയ്ന്‍ സഹകരിക്കുന്നില്ല എന്നും അതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഷെയ്‌നെതിരെ നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നത്. ‘വെയില്‍’, ‘കുര്‍ബാനി’ സിനിമകള്‍ക്കായി നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയ്ന്‍ നല്‍കണമെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടന പറഞ്ഞത്. ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയ്ന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ സിനിയില്‍ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു.

https://www.instagram.com/p/B5jicIljnhr/?utm_source=ig_web_copy_link

Top