ഷെയിന്‍ നിഗത്തിന്റെ ‘വെയില്‍’ റിലീസിനൊരുങ്ങുന്നു

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം വെയില്‍ റിലീസിനൊരുങ്ങുന്നു. ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോബി ജോര്‍ജാണ്.

ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 17ന് യൂട്യൂബിലൂടെ ട്രെയിലര്‍ പുറത്തുവിടുമെന്ന് ജോബി ജോര്‍ജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയ്ക്കു ശേഷം ചിത്രം തിയറ്റര്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ.

Top