ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം; ‘പരാക്രമം’ ടൈറ്റില്‍ പോസ്റ്റര്‍

ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പരാക്രമം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അര്‍ജുന്‍ രമേശാണ്. അലക്‌സ് പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് പ്രതിക് സി അഭ്യങ്കാര്‍ ആണ്.

വലിയപെരുന്നാളാണ് ഷെയ്ന്‍ നായകനായെത്തി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍, ജീവന്‍ ജോ ജോ സംവിധാനം ചെയ്യുന്ന ഉല്ലാസം, ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ, സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബ്, ജിയോ വി സംവിധാനം ചെയ്യുന്ന കുര്‍ബാനി എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങള്‍.

 

Top