ഷെ​യ്ന്‍ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മാ വി​വാ​ദ​ത്തി​ല്‍ തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍ നീ​ളും

shane nigam

തി​രു​വ​ന​ന്ത​പു​രം : ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മാ വി​വാ​ദ​ത്തി​ല്‍ തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍ നീ​ളും.

ഷെയ്ന്‍ അജ്മീറില്‍ നിന്ന് മടങ്ങി എത്തിയതിനു ശേഷമേ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാവുകയുള്ളു. പ്രശ്‌നം പരിഹരിക്കാന്‍ താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്.

മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് ഷെയ്‌നില്‍ നിന്ന് കിട്ടിയാലെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ളൂവെന്ന് ‘അമ്മ’ വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ‘അമ്മ’ക്കും ഫെഫ്ക കത്തും നല്‍കിയിരുന്നു.

Top