ഉച്ചത്തില്‍ കൂകിവിളിച്ചു, ശല്യം സഹിക്കാനാകാതെ ഷെയിനിനെ റിസോട്ടില്‍ നിന്ന് ഇറക്കിവിട്ടു

ഇടുക്കി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് കല്‍പ്പിച്ച യുവ നടന്‍ ഷെയിന് നിഗത്തിനെതിരെ ഗുരുതര ആരോപണവുമായി കുര്‍ബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാര്‍. ഇടുക്കി മാമുങ്കളത്ത് കുര്‍ബാനി സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ഷെയ്‌നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷെയ്‌നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു ഏറ്റവും പ്രശ്‌നമുണ്ടാക്കിയിരുന്നതെന്നും അവര്‍ പറഞ്ഞു.

താമസസൗകര്യം ക്രമീകരിച്ചിരുന്ന മാമുങ്കളത്തെ റിസോട്ടില്‍ നിന്ന് ഷൂട്ടിംഗ് തുടങ്ങുന്ന അന്ന് തന്നെ ഷെയിനെ ഇറക്കി വിടേണ്ടിവന്നു. അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോട്ടിലെ മറ്റ് താമസക്കാര്‍ക്കു ശല്യമായതോടെ ഇവിടെനിന്ന് ഷെയിനെ റിസോര്‍ട്ട് ജീവനക്കാര്‍ പുറത്താക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുകയും ചെയ്തിരുന്നു വെന്നും നാട്ടുകാര്‍ പറയുന്നു.

Top