ഷെയ്ന്‍ നിഗം നായകനാവുന്ന ‘ഇഷ്‌ക്’ ; ചിത്രീകരണം ആരംഭിച്ചു

ലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം നായകനാകുന്ന ഇഷ്‌ക് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌ക് ഷെയിനിന് വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. അനുരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇഷ്‌ക്.

പൃഥിരാജ് ചിത്രം എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായികാവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.

ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സും, എ.വി.എ പ്രൊഡക്ഷന്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top