ഷെയ്ന്‍ നിഗമിനെ പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങള്‍

shane nigam

യുവതാരങ്ങളില്‍ ശ്രദ്ദേയനായിക്കൊണ്ടിരിക്കുന്ന താരമാണ് ഷെയ്ന്‍ നിഗം.

പുതുവര്‍ഷത്തില്‍ ഷെയ്‌നെ കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങളെന്ന് റിപ്പോര്‍ട്ട്.

അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ‘വലിയ പെരുന്നാളില്‍ ഷെയ്‌നാകും നായകന്‍.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദേവന്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പൈങ്കിളിയാണ് ഷെയ്‌ന്റെ മറ്റൊരു ചിത്രം.

കൂടാതെ ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന കുമ്പളങ്ങി നൈറ്റ്‌സിലും ഷെയ്ന്‍ മികച്ച ഒരു കഥാപാത്രമായി എത്തും.

Top