മദ്രാസ്‌ക്കാരന്‍ എന്ന തമിഴ് ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍ ; നായികയായി എത്തുക തെലുങ്ക് നടി

ദ്രാസ്‌ക്കാരന്‍ എന്ന തമിഴ് ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങി ഷെയ്ന്‍ നിഗം. വാലി മോഹന്‍ ദാസാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് തെലുങ്ക് നടി നിഹാരികയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഷെയ്ന്‍ നിഗം നായകനായി മുമ്പെത്തിയ ചിത്രം വേല ആണ്. സംവിധാനം നിര്‍വഹിച്ചത് ശ്യാം ശശിയാണ്. ഛായാഗ്രാഹണം സുരേഷ് രാജനായിരുന്നു നിര്‍വഹിച്ചിരുന്നു. സണ്ണി വെയ്‌നും ഒരു പ്രധാന കഥാപാത്രമായി വേലയിലുണ്ടായിരുന്നു.

മലയാളത്തില്‍ ഷെയ്ന്‍ നിഗത്തിന്റേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ലിറ്റില്‍ ഹാര്‍ട്‌സും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലും നായിക മഹിമാ നമ്പ്യാരാണ്. ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രത്തിലേക്ക് ആദ്യം ഒരു തമിഴ് നടിയെയാണ് പരിഗണിച്ചെങ്കിലും പിന്നീട് മഹിമാ നമ്പ്യാര്‍ ആ വേഷത്തിലേക്ക് എത്തുകയായിരുന്നു.

രണ്ടു കുടുംബങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, മാലാ പാര്‍വ്വതി, രമ്യാ സുവി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈന്‍ അരുണ്‍ മനോഹര്‍, ഡിസൈന്‍ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുണ്‍ ജോസ്, ക്രിയേറ്റീവ് ഡയറക്ടര്‍ ദിപില്‍ ദേവ്, പ്രൊഡക്ഷന്‍ ഹെഡ് അനിതാ രാജ് കപില്‍, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

Top