ഷെയ്‌നിന്റെ വിലക്ക്; ചര്‍ച്ചയ്ക്ക് തയ്യാറായി അമ്മ, അടുത്ത ദിവസം ചര്‍ച്ച നടത്തും

ടന്‍ ഷെയ്ന്‍ നിഗത്തന്റെ വിലക്ക് നീക്കാന്‍ താരസംഘടനയായ അമ്മ അടുത്ത ദിവസം നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തിയേക്കും. വെയില്‍, കുര്‍ബാനി നിര്‍ത്തിവെച്ച സിനിമ പുനരാരംഭിക്കാന്‍ സാധ്യത തേടിയാണ് അമ്മ ചര്‍ച്ചയ്ക്ക് തയ്യാറായത്. പ്രശ്നം തീര്‍പ്പാക്കാന്‍ വ്യാഴാഴ്ച്ച നിര്‍മാതാക്കളുടെ സംഘടനയുമായി അമ്മ യോഗം ചേരുന്നതായിരിക്കും.

സിനിമകളുടെ ഷൂട്ടിങ് പുനരാരംഭിക്കാനുള്ള എല്ലാ സഹായ സഹകരണങ്ങളും ഷെയ്ന്‍ നിഗം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന അടിസ്ഥാനത്തിലാണ് അമ്മ നിര്‍മാതാക്കളുടെ സംഘടനയെ സമീപിക്കുക. ഷെയ്നിന്റെ അമ്മയും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന് ഇക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച.

യുവനടന്‍ എന്ന നിലയില്‍ ഷെയ്നിനെ മലയാള സിനിമയില്‍ നിന്നും ഒഴിവാക്കുന്നത് ശരിയല്ലെന്ന് സംഘടനയിലെ വിവിധ നടീനടന്‍മാര്‍ അഭിപ്രായപ്പെട്ടതും സംഘടനയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഷെയ്ന്‍ നിഗത്തിന്റെ പിതാവ് അബിയോടുള്ള സ്നേഹവും അമ്മ പ്രവര്‍ത്തകര്‍ക്കുണ്ട്. ഇനി ഷെയ്ന്‍ നിഗം ചിത്രങ്ങളുമായി പൂര്‍ണമായും സഹകരിക്കുമെന്ന ഉറപ്പും അമ്മ നല്‍കും.

ഷെയ്നിനെ വിലക്കിയതിനു പിന്നാലെ ഫെഫ്കയും സമ്മര്‍ദ്ദത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഷെയ്നുമായി സഹകരിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചേര്‍ന്ന് ചര്‍ച്ച നടത്താമെന്ന് അമ്മ തീരുമാനിച്ചത്.

Top