‘ഈ വാര്‍ത്ത വ്യാജം, ഒരു വാക്ക് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ നിജസ്ഥിതി പറഞ്ഞു തന്നേനെ’-ഷെയ്ന്‍

സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഷെയ്ന്‍ നിഗം. വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ നിന്ന് ഷെയനെ ഒഴിവാക്കി എന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നും തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് താന്‍ വില്ലേജ് ബോയ് എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകരെ അറിയിച്ചുമെന്നാണ് ഷെയ്ന്‍ ഫെയ്‌സ് ബുക്കിലൂടെ കുറിച്ചത്.

‘ഈ വാര്‍ത്ത വ്യാജമാണ്. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാന്‍ തന്നെ അഡ്വാന്‍സ് തുക മടക്കി നല്‍കിയതുമാണ്.

ഇപ്പോള്‍ നടക്കുന്ന പല വ്യാജ പ്രചാരങ്ങള്‍ക്ക് ഞാന്‍ ഒരു തരത്തിലുമുള്ള പ്രതികരണം നല്‍കിയിട്ടുമില്ല, മാധ്യമങ്ങള്‍ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ല’

Top