വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തി ഗവേഷകർ

ബെയ്‌ജിങ്: കൊറോണ വൈറസ് വ്യാപനം ലോകത്ത് അതി രൂക്ഷമായി തുടരുകയാണ്. വൈറസിൻ്റെ ഉദ്‌ഭവവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ചൂട് പിടിക്കുന്നതിനിടെ പുതിയ അവകാശവാദവുമായി ചൈനീസ് ഗവേഷകർ രംഗത്ത്. കൊറോണ വൈറസിൻ്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയെന്നാണ് ഗവേഷകർ വാദിക്കുന്നത്.

കൊറോണ വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് പുറത്തായതാണെന്ന അമേരിക്കയുടെ കണ്ടെത്തുലുകൾ വാക്‌പോരിന് തുടക്കമിട്ട സാഹചര്യം നിലനിൽക്കെയാണ് പുതിയ അവകാശവാദവുമായി ഗവേഷകർ എത്തിയത്.

ചൈനയിലെ ഷാഡോങ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളാണ് പുതിയ കണ്ടെത്തൽ നടത്തിയതെന്ന് വിദേശ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. മെയ് 2019 മുതൽ നവംബർ 2020വരെ നീണ്ടുനിന്ന പഠന റിപ്പോർട്ടുകളാണ് ഇവർ പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളെ ഗുരുതരമായി ബാധിച്ച മഹാമാരിയായ കൊവിഡ്-19 വൈറസിനോട് ഏറ്റവുമധികം അടുത്തു നിൽക്കുന്ന രണ്ടാമത്തെ വകഭേദമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Top