ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘തൊട്ടപ്പന്‍’; ഈദിന് തിയേറ്ററുകളിലേക്ക്

കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊട്ടപ്പന്‍’. ഈദ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിനായകനാണ് ചിത്രത്തില്‍ തൊട്ടപ്പനായി എത്തുന്നത്.

കഥാകൃത്ത് കൂടിയായ പി എസ് റഫീഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എറണാകുളം വരാപ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം. പുതുമുഖം പ്രിയംവദയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഛായാഗ്രഹണം സുരേഷ് രാജന്‍. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Top