ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല, ഉടന്‍ മാറ്റണം; രാഷ്ട്രപതിക്ക് പരാതി നല്‍കി അഭിഭാഷകന്‍

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി അഭിഭാഷകന്‍. എ എന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്നാണ് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് അനുഭാവിയായ അഭിഭാഷകനാണ് കോശി ജേക്കബ്. പദവി ദുരുപയോഗം ചെയ്തു എന്നാണ് പരാതിയില്‍ പ്രധനമായും പറയുന്നത്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ മുറിവുണ്ടാക്കുന്ന പ്രസ്താവന നടത്തി, അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. സ്പീക്കര്‍ പദവിയില്‍ തുടരാന്‍ അര്‍ഹനല്ല. ആര്‍ക്കും ചെയ്യാനാകാത്ത പ്രസ്താവനകളാണ് ഷംസീര്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കുന്ന നടപടികളാണുണ്ടാകുന്നത്. ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിഷയത്തില്‍ സൂക്ഷ്മതയോടെ ഇടപെടണമെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണ ഘടന സംരക്ഷിക്കപ്പെടണം.ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുത്.അത് ഓരോ വിദ്യാര്‍ഥികളും ഉറപ്പ് വരുത്തണം.കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.

Top