ആർ.ജെ. സൂരജിനോട് കളി വേണ്ട . . മുന്നറിയിപ്പുമായി ഷംസീർ എം.എൽ.എ

തിരുവനന്തപുരം : ആര്‍ജെ സൂരജിനെതിരെ നടക്കുന്ന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍ എംഎല്‍എ രംഗത്ത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷംസീര്‍ എംഎല്‍എ പ്രതികരിച്ചത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

മലപ്പുറത്ത് എയ്ഡ്‌സ് ബോധവത്കരണത്തിനായി ഫ്‌ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ തെമ്മാടികൂട്ടങ്ങളെ വിമര്‍ശിച്ചതിനാണ് പ്രവാസിയായ ഒരു കലാകാരന് മതമൗലികവാദികളുടെ ഭീഷണിയും , തെറിയഭിഷേകവും നേരിടേണ്ടി വന്നിട്ടുള്ളത്.

അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനെയടക്കം വിഷയത്തിലേക്ക് കൊണ്ടുവന്ന് കാര്യങ്ങളെ മറ്റൊരു തരത്തിലേക്ക് എത്തിക്കുക്കയാണ് മതമൗലികവാദികള്‍ ചെയതത്.

വിശ്വാസം അടിച്ചേല്‍പ്പിക്കേണ്ട സംഗതിയാണെന്നാണോ ഇവര്‍ ധരിച്ചു വെച്ചിരിക്കുന്നത് ? തെറി ഉപയോഗിച്ചല്ല പ്രബോധനം ചെയ്യേണ്ടത് എന്നത് സാമാന്യ ബുദ്ധി പോലുമില്ലാത്ത ഇത്തരക്കാരെ ഒരു വിശ്വാസി സമൂഹവും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

വിമര്‍ശനത്തോട് എന്തിനാണ് ഇവരിത്ര അസഹിഷ്ണുത കാണിക്കുന്നത് എന്നത് മനസിലാകുന്നില്ല. ഇവരുടെയൊക്കെ പ്രവൃത്തികള്‍ പൊതു സമൂഹം കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട് എന്ന് മനസിലാക്കാന്‍ വിശ്വാസിസമൂഹം തയ്യാറാവേണ്ടതുണ്ട്. സമാധാനത്തിന്റെ മതത്തെ അസഹിഷ്ണുതയുടെ മതമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Top