‘മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക’; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എഎൻ ഷംസീർ

കല്‍പ്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എഎന്‍ ഷംസീർ എംഎല്‍എ. ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വരിക പഫ്സ് തിന്നുക എന്നതാണ് രാഹുൽ ​ഗാന്ധിയുടെ പരിപാടി. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അപകടകരമായ രാഷ്ട്രീയത്തെ ബിജെപിയും സംഘപരിവാറും പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിനെതിരേ സംസാരിക്കാന്‍ കോണ്‍ഗ്രസ് എവിടെ എന്ന് ഷംസീർ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക. ബത്തേരിയില്‍ വരിക ബോണ്ട തിന്നുക. കല്‍പ്പറ്റയില്‍ വരിക പപ്‌സ് തിന്നുക. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ?

രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെ? എസ്എഫ്‌ഐ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അവര്‍ ക്ഷമാപണം നടത്തി, തിരുത്തി. അതിന്റെ മുകളില്‍ ഓടിയെത്തിയ രാഹുല്‍ ഗാന്ധി രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ എവിടെയാണ്?

Top