ടോള്‍ ഗേറ്റില്‍ ഗോപി സുന്ദറിനൊപ്പം ഷംന കാസിമും

shamna kasim

സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നായകനായെത്തുന്ന ചിത്രമാണ് ടോള്‍ ഗേറ്റ്. ഹരികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി ഷംന കാസിമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത് ഒരു റോഡ് മൂവി ആണെന്നും ഷംന ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.

സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗാണ് ഷംനയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ടോള്‍ ഗേറ്റിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മധുരൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Top