ബ്ലാക്ക്‌മെയിലംഗ് കേസ്; പ്രതികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ആള്‍ അറസ്റ്റില്‍

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ആള്‍ അറസ്റ്റില്‍. തൃശൂര്‍ ചേറ്റുവ സ്വദേശി ഷമീല്‍ ആണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാള്‍.

ഇയാള്‍ പണയം വെച്ച ഒന്‍പത് പവന്‍ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. യുവതികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണമാണ് പണയം വെച്ചത്. ബുധനാഴ്ച തന്നെ ഇയാളെ കൊച്ചിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചേറ്റുവയില്‍ തന്നെയാണ് പ്രതികള്‍ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് ഷമീല്‍ സ്വര്‍ണ്ണം വാങ്ങിയത്.

ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒന്‍പതായി. 11 പേരെയാണ് കേസില്‍ ആകെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ കോവിഡ് ബാധിതനാണ്. ശേഷിക്കുന്നയാള്‍ ഇന്നോ നാളെയോ അറസ്റ്റിലാവും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Top