shamili , new movie

തകരാറു എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗണേഷ് വിനായകന്റെ പുതിയ ചിത്രത്തില്‍ ശ്യാമിലി നായികയാകുന്നു. വീര ശിവാജി എന്നാണ് ചിത്രത്തിന്റെ പേര്. വിക്രം പ്രഭുവാണ് ചിത്രത്തിലെ നായകന്‍.

നായകനെയും മറ്റ് ആളുകളെയും വില്ലന്‍ ചതിക്കുകയും വില്ലന്റെ ചലനങ്ങള്‍ മനസിലാക്കി അയാള്‍ക്കെതിരെ പദ്ധതി തയ്യാറാക്കുന്ന നായകന്‍ ഒടുവില്‍ വില്ലനെ തോല്‍പ്പിക്കുന്നത് എങ്ങനെയാണെന്നതാണ് ചിത്രത്തിന്റെ കഥാഗതിയെന്ന് സംവിധായകന്‍ പറയുന്നു. കൂടാതെ പ്രണയത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ടെന്നും ഗണേഷ് പറഞ്ഞു.

വിക്രം പ്രഭു ടാക്‌സി ഡ്രൈവറായി എത്തുന്ന സിനിമയില്‍ ജോണ്‍ വിജയ് ആണ് വില്ലനായി എത്തുന്നത്. കൂടാതെ ഹാസ്യ താരങ്ങളായ യോഗി ബാബു, റോബോ ശങ്കര്‍, മൊട്ട രാജേന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ചില്‍ സിനിമ റിലീസ് ചെയ്യും

Top